യുകെ ആരോഗ്യ മേഖലയിൽ അവസരങ്ങൾ: ഒഇടി, ഐഇഎൽടിഎസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മേട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (NIFL) OET, IELTS കോഴ്സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. യുകെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി നടന്നു വരുന്ന റിക്രൂട്ട്മെന്റിൽ ജോലി ലഭിക്കാൻ കോഴ്സുകൾ സഹായിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്സൈറ്റിലെ course registration എന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നഴ്സിങ്ങില്‍ ബിരുദമുള്ളവര്‍ക്കും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമാായാണ് പുതിയ ബാച്ച്.
ബിപിഎൽ വിഭാഗത്തിനും എസ്.സി, എസ്.ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റുളളവര്‍ 25 ശതമാനം ഫീസ് മാത്രം അടച്ചാൽ മതിയാകും. +91-79073 23505 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ വിശദാംശങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Story Highlights: Opportunities in UK Health Sector: Applications invited for OET and IELTS batches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here