പനമ്പിള്ളി നഗർ സ്വദേശി ലണ്ടനിൽ കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്ന മലയാളി അറസ്റ്റിൽ

മലയാളിയായ യുവാവ് ലണ്ടനിൽ കുത്തേറ്റ് മരിച്ചു. പനമ്പിള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അരവിന്ദിന് ഒപ്പം താമസിച്ചിരുന്ന 20 കാരൻ അറസ്റ്റിലായി. അരവിന്ദിനൊപ്പം തന്നെ താമസിച്ചിരുന്ന മലയാളി യുവാവാണ് പിടിയിലായത്.
ബ്രിട്ടനിൽ ഈ ആഴ്ച കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് അരവിന്ദ്. ലണ്ടൻ മാധ്യമപ്രവർത്തകയായ നവോമി കാന്റോൺ അരവിന്ദ് ശശികുമാറിന്റെ ചിത്രമടക്കം ഉൾപ്പെടുത്തി വാർത്ത പങ്കുവച്ചിട്ടുണ്ട്.
സ്റ്റുഡന്റ് വീസയിൽ യു.കെയിലെത്തിയ അരവിന്ദ് കഴിഞ്ഞ പത്ത് വർഷമായി സൗത്ത്ഹാംപ്ടൺ വേയിലാണ് താമസം. പ്രതി സലിമിനെ ക്രോയ്ഡൻ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
Story Highlights: Malayali stabbed to death in London
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here