തൃശൂരിലെ മദ്യശാലയിൽ തോക്ക് ചൂണ്ടിയ സംഘത്തിൽ സ്വർണ്ണക്കടത് കേസ് പ്രതിയും

തൃശൂരിലെ മദ്യശാലയിൽ തോക്ക് ചൂണ്ടിയ സംഘത്തിൽ സ്വർണ്ണക്കടത് കേസ് പ്രതിയും. സ്വപ്‌ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലെ പതിനാറാം പ്രതിയാണ് അറസ്റ്റിലായ ജിഫ്‌സൽ. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ജിഫ്‌സൽ.(Accused in the case of gold smuggling in gun threat)
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വട്ടനണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടില്‍ അബ്ദുള്‍ നിയാസ് (41),കോഴിക്കോട് മാങ്കാവ് കളത്തില്‍ വീട്ടില്‍ നിസാര്‍(37), പൊന്നാനി പാലപ്പെട്ടി ആലിയമീന്‍കത്ത് വീട്ടില്‍ റഫീക്ക് (40), കോഴിക്കോട് മീഞ്ചന്ത ജഫ്സീനാ മന്‍സില്‍ വീട്ടില്‍ ജിഫ്സല്‍ (41) എന്നിവരെയാണ് വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തിരുന്നത്.
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.15നായിരുന്നു സംഭവം. പൂത്തോളിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയിലാണ് സെക്യൂരിറ്റി ഗാര്‍ഡിനെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ താഴ്ത്തിവെച്ചിരുന്ന ഷട്ടര്‍ ഉയര്‍ത്തിയാണ് ഇവര്‍ അകത്തുപ്രവേശിച്ചത്. വിലകൂടിയ മദ്യമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ജീവനക്കാര്‍ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് തോക്കുചൂണ്ടിയത്.
പിന്നീട് ഇവര്‍ കാറില്‍ രക്ഷപ്പെടുകയും ചെയ്തു. ജീവനക്കാര്‍ അറിയിച്ചതസരിച്ച് വെസ്റ്റ് പോലീസ് ഇവിടെയെത്തുകയും നഗരത്തില്‍ പരിശോധന നടത്തുകയും ചെയ്തു. ഒരു ബാറില്‍നിന്നാണ് ഇവരെ പിടികൂടിയത്. എയര്‍ പിസ്റ്റളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. കാറും പിടിച്ചെടുത്തു.
Story Highlights: Accused in the case of gold smuggling in gun threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here