ഗുജറാത്ത് തീരത്ത് ആഞ്ഞുവീശി ബിപോര്‍ജോയ്; 4 ദിവസം പ്രായമായ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പൊലിസുകാരി

ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് ആഞ്ഞുവീശുകയാണ്. ഇതിനിടെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് രക്ഷാസ്ഥാനത്തേക്ക് നീങ്ങുന്ന പൊലിസുകാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.(Biporjoy Hits; Woman cop carries 4day old baby)
ദുര്‍ഘടമായ പാതയിലൂടെ വനിതാ പൊലിസ് ഉദ്യോഗസ്ഥ കുഞ്ഞിനെ ഭദ്രമായി എടുത്തുകൊണ്ടു പോകുന്നതിനിടെ അതിശക്തമായ കാറ്റ് വീശുന്നതും ദൃശ്യങ്ങളില്‍ കാണാം. അമ്മയും മറ്റു ചില സ്ത്രീകളും ഉദ്യോഗസ്ഥയെ പിന്തുടരുന്നുണ്ട്.
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
ബര്‍ദ ദംഗറില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. വനംമന്ത്രി മുലു അയാര്‍ ബീര ഈ വിഡിയോ ഷെയര്‍ ചെയ്തതോടെ ദുരിതത്തിനിടയിലെ മനോഹര ദൃശ്യമായി മാറുകയാണ് . ഗുജറാത്ത് ഡിജിപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങള്‍ ഗുജറാത്ത് പൊലിസിന്റെ കൈകളിലാണോ എങ്കില്‍ തീര്‍ച്ചയായും ഭദ്രമാണ് എന്ന ടൈറ്റിലോടെയാണ് മന്ത്രി വിഡിയോ പങ്കുവച്ചത്.
Story Highlights: Biporjoy Hits; Woman cop carries 4day old baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here