പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വിതുര പൊന്മുടി വളവിലാണ് അപകടം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാലുപേര്‍ക്കും സാരമായ പരിക്കുകള്‍ ഒന്നുമില്ല.
ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് 500 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൊല്ലം അഞ്ചൽ സ്വദേശികളായ നാല് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. സംഘം ഇന്നലെയാണ് പൊന്മുടിയിൽ എത്തിയതെന്നാണ് വിവരം.
പൊന്മുടിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ മുകളില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മറ്റു മൂന്ന് പേരെ കൂടി കണ്ടെത്തിയത്. രണ്ടുപേരുടെ കാലിന് മാത്രമാണ് പരിക്കുള്ളത്. പ്രദേശം ഒരു സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Story Highlights: Car Accident in Ponmudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here