‘ഞെട്ടിത്തരിച്ച് ലോകോത്തര സർവകലാശാലകൾ’; ബികോം തോറ്റവന് എംകോം പ്രവേശനമെന്ന് പി.കെ.അബ്ദുറബ്

എസ്എഫ്ഐക്കാരുടെ വിജയ രഹസ്യങ്ങൾ തേടി വിദേശ സർവകലാശാല പ്രതിനിധികൾ ഉടൻ തന്നെ കേരളത്തിലെത്തുമെന്നാണ് കേൾക്കുന്നതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ പി.കെ.അബ്ദുറബ്. (PK Abdu Rabb Against SFI Leaders)
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
ബികോം തോറ്റവന് എംകോം പ്രവേശനവും, പരീക്ഷ പോലുമെഴുതാത്തവന് ഉന്നത വിജയവും ലഭിക്കുന്നതുകണ്ട് ലോകോത്തര സർവകലാശാലകൾ പോലും ഞെട്ടിത്തരിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
പി.കെ.അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചത്
ഞെട്ടിത്തരിച്ച് ലോകോത്തര സർവ്വകലാശാലകൾ !!!
ബി.കോം തോറ്റവന് എം.കോം പ്രവേശനം!
പരീക്ഷ പോലുമെഴുതാത്തവന് ഉന്നത വിജയം!
ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറു മാർക്ക്,
കിട്ടിയവന് രണ്ടാം സെമസ്റ്ററിൽ വട്ടപ്പൂജ്യം..!
പേരിൽ വിദ്യ എന്നുണ്ടെങ്കിൽ
ഏതു രേഖ വഴിയും സർക്കാർ
ജോലി …!
പേരിൽ ചിന്തയെന്നുണ്ടായാൽ
ഏതു വാഴക്കുലക്കും
ഡോക്ടറേറ്റ്…!
SFI ക്കാരുടെ ഈ വിജയരഹസ്യങ്ങൾ തേടി
വിദേശ സർവ്വകലാശാല പ്രതിനിധികൾ
ഉടൻ തന്നെ കേരളത്തിലെത്തുമെന്നാണ് കേൾക്കുന്നത്.
Story Highlights: PK Abdu Rabb Against SFI Leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here