Advertisement

‘കെ റയിലിൽ അപ്പം വിറ്റ പോലെയാകില്ല, പോക്സോ കേസിലെ വ്യാജ പ്രചരണം’; ഗോവിന്ദനെതിരെ കേസെടുക്കണം: ഷാഫി പറമ്പിൽ

June 18, 2023
3 minutes Read
shafi parambil against m v govindan

കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ. കെ റയിലിൽ അപ്പം വിറ്റ പോലെയാകില്ല, പോക്സോ കേസിലെ ഇരയുടെ 164 സ്റ്റേറ്റ്മെന്റിനെ കുറിച്ച് വ്യാജപ്രചാരണം എന്ന് ഷാഫി ഓ‍ർമ്മിപ്പിച്ചു. വ്യാജപ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.(Shafi Parambil Against MV Govindan on K Sudhakaran Allegation)

Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

ആന്തൂറിലെ പാവം പ്രവാസിയെ കൊലയ്ക്ക് കൊടുത്ത സ്വന്തം പത്നിയെ രക്ഷിക്കാൻ കള്ളകഥ മെനഞ്ഞ ദേശാഭിമാനിയുടെ അച്ചിൽ പതിഞ്ഞ കള്ളവാർത്ത കൊണ്ട് കെ പി സി സി പ്രസിഡന്റിന്റെ നെഞ്ചത്തേക്ക് കയറാൻ ഗോവിന്ദൻ മെനക്കെടേണ്ട.അത് കെ റയിലിൽ അപ്പം വിറ്റ പോലെയാകില്ല.
പോക്സോ കേസിലെ ഇരയുടെ 164 സ്റ്റേറ്റ്മെന്റിനെ കുറിച്ച് വ്യാജപ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണം.

Story Highlights: Shafi Parambil Against MV Govindan on K Sudhakaran Allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top