കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. ( Kerala Bakrid on June 29 )
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്ചയായിരിക്കും. സൗദിയിൽ ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദി സുപ്രീം കോടതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂൺ 28-ന് സൌദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കും.
സഹജീവികളോടുള്ള സ്നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്. പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ.
Story Highlights: Kerala Bakrid on June 29
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here