Advertisement

എം വി ഗോവിന്ദനെതിരെ കേസെടുക്കണം; സൂപ്പര്‍ ഡിജിപി ചമയുന്നു; ക്രിമിനല്‍ കുറ്റമെന്ന് വി ഡി സതീശൻ

June 19, 2023
2 minutes Read
v d satheeshan m v govindan

കെ സുധാകരനെതിരായ ആരോപണത്തിൽ എം വി ഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം വി ഗോവിന്ദനെതിരെ കേസെടുക്കണം.കള്ളക്കേസിൽ കുടുക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്.(MV Govindan Acts as Home Minister VD Satheesan)

Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആഭ്യന്തരമന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്ന് വി.ഡി സതീശന്‍ കുറ്റപ്പെട്ടുത്തി. ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രാഷ്ട്രീയ എതിരാളികളെ ഇല്ലാതെയാക്കാന്‍ എന്തുമാര്‍ഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ഗോവിന്ദന്റെ വാക്കുകളെന്നും സതീശന്‍ ആരോപിച്ചു. ദേശാഭിമാനിക്കും എം.വി. ഗോവിന്ദനുമെതിരെ കേസെടുക്കണമെന്നും സതീശന്‍ ആരോപിച്ചു.

Story Highlights: MV Govindan Acts as Home Minister VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top