ആലപ്പുഴ എസ്എഫ്‌ഐ വ്യാജ ഡിഗ്രി വിവാദം; നിഖില്‍ തോമസിന് സസ്‌പെന്‍ഷന്‍

വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ എംഎസ്എം കോളജിലെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുമെന്നും കോളജിന് ഒന്നും മറച്ചുവക്കാനും ആരെയും സംരക്ഷിക്കാനുമില്ലെന്നും പ്രിന്‍സിപ്പാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.(Nikhil Thomas suspended fake certificate controversy)
ആദ്യം യൂണിവേഴ്‌സിറ്റിയിലാണ് നിഖില്‍ തോമസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. അവിടെ നിന്ന് വേരിഫിക്കേഷന്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് ഇവിടെ കൊണ്ടുവന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് യൂണിവേഴ്‌സിറ്റിയാണ്. കോളജിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
വിവാദത്തില്‍ എസ്എഫ്‌ഐ വാദങ്ങള്‍ പൊളിയുകയാണ്. നിഖില്‍ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വ്വകാലാശാല രജിസ്ട്രാര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വ്വകാലാശാലയും സ്ഥിരീകരിച്ചു. നിഖിലിനും എംഎസ്എം കോളേജിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള സര്‍വ്വകലാശാല വിസി ഡോ. മേഹനനന്‍ കുന്നുമ്മല്‍ പറഞ്ഞു.
എംഎസ്എം കോളേജില്‍ എംകോം അഡ്മിഷന്‍ നേടിയ നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനലെന്നും, കലിംഗ, കേരള സര്‍വ്വകലാശാലകളില്‍ പഠിച്ചത് വ്യത്യസ്ത സമയങ്ങളിലെന്നുമായിരുന്നു എസ്എഫ്‌ഐ വാദം. എന്നാല്‍ നിഖില്‍ കലിംഗയില്‍ പഠിച്ചിട്ടുതന്നെയില്ലെന്നാണ് യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ പ്രതികരണം.
Story Highlights: Nikhil Thomas suspended fake certificate controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here