ഇങ്ങനെയും കൊടുക്കാം; അടുത്ത കെട്ടിടത്തിലേക്ക് എറിഞ്ഞു കൊടുത്ത് ‘ഫുഡ് ഡെലിവറി’

ഇന്ന് മിക്കവരും ഫുഡ് ഓർഡർ ചെയ്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വളരെ എളുപ്പത്തിൽ ഇഷ്ടവിഭവങ്ങൾ നമുക്ക് ആവശ്യമുള്ളിടത്ത് എത്തും. ന്യൂയോർക്ക് സിറ്റിയിലെ വ്യത്യസ്തമായ ഒരു പിസ ഡെലിവെറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു കെട്ടിടത്തിന് പുറത്തുള്ള നിർമ്മാണ ലിഫ്റ്റിന് മുകളിൽ ഒരു കൂട്ടം തൊഴിലാളികൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. പിസ്സ ഡെലിവറി ഏജന്റ് അടുത്തുള്ള മറ്റൊരു കെട്ടിടത്തിന്റെ ജനലിലൂടെ പിസ്സ ബോക്സ് തൊഴിലാളികളുടെ അടുത്തേക്ക് വലിച്ചെറിയുന്നു. ഒരു നിർമ്മാണ തൊഴിലാളി പിസ്സ ബോക്സ് കാച്ച് ചെയ്യുന്നു.
നല്ല ഉയരമുള്ള ഒരു കെട്ടിടത്തില്‍ നിന്നാണ് ഒരു കൂട്ടം തൊഴിലാളികൾ ജോലി ചെയ്യുന്നത്. തൊട്ടടുത്തുള്ള പിസ ഷോപ്പില്‍ നിന്ന് അവര്‍ കഴിക്കാനായി പിസ ഓര്‍ഡര്‍ ചെയ്യുന്നു. തൊട്ടടുത്തുള്ള കെട്ടിടങ്ങളാണെങ്കിലും ഓര്‍ഡര്‍ ചെയ്ത പിസയുടെ കൈമാറ്റം അത്ര ഏളുപ്പമല്ല. പിസ തയാറാക്കി കഴിഞ്ഞ് അത് ബോക്സിലാക്കിയ ശേഷം കടയില്‍ നിന്ന് ഒരു ജീവനക്കാരൻ കണ്‍സ്ട്രക്ഷൻ തൊഴിലാളികള്‍ക്ക് പിടിക്കാവുന്ന തരത്തില്‍ ബോക്സ് എറിഞ്ഞുകൊടുക്കുന്നത് വീഡിയോയിൽ കാണാം.
കാച്ച് ചെയ്ത പിസ തൊഴിലാളികള്‍ കഴിക്കുന്നതും വിഡിയോയില്‍ ഉണ്ട്. നിരവധിപേരാണ് വിഡിയോയ്ക്കു താഴെ കമന്‍റുമായെത്തുന്നത്. എറിഞ്ഞു കൊടുത്ത പിസ കൃത്യമായി പിടിച്ചതാണ് കാഴ്ചക്കാരില്‍ അദ്ഭുതം ഉണ്ടാക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here