പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി

പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് റദ്ദാക്കി ഹൈക്കോടി. കേസെടുത്ത് കെ എം ഷാജിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയ നടപടികളും കോടതി റദ്ദാക്കി.
നേരത്തെ കേസിലെ എഫ്‌ഐആറും റദ്ദുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസും റദ്ദാക്കിയ നടപടി.
അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് കെഎം ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കെഎം ഷാജി.
Read Also: എതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കും: ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ
അഴീക്കോട് മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായതായും സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നുമാണ് എഫ്ഐആറിലുള്ളത്.
Story Highlights: Plus two bribe caseHigh Court quashed ED case against KM Shaji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here