കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കനേഡിയൻ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. മാനിറ്റോബയിലെ ബ്രാൻഡണിന്റെ കിഴക്ക് അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഗുജറാത്തിൽ നിന്നുള്ള 20 വയസ്സുള്ള ആൺകുട്ടിയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു.
വിഷയ് പട്ടേൽ എന്ന 20 കാരനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ മുതൽ പട്ടേലിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ ബ്രാൻഡൻ പൊലീസിനെ സമീപിച്ചിരുന്നു. കുടുംബം നടത്തിയ തെരച്ചിലിൽ ഞായറാഴ്ച വൈകുന്നേരത്തോടെ അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപം പട്ടേലിന്റെ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
എമർജൻസി സർവീസ് ജീവനക്കാർ നടത്തിയ തെരച്ചിൽ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. എന്നാൽ എന്നാൽ ഇത് പട്ടേലിന്റേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Canadian Police Finds Dead Body Near River; Suspect It To Be Of Missing Indian Student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here