Advertisement

500 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികർ ശമ്പള വർധന ആവശ്യപ്പെട്ടു

June 20, 2023
1 minute Read

ബ്രിട്ടനിലെ ജീവിതച്ചെലവ് പ്രതിസന്ധി വൈദികരെ പോലും ബാധിച്ചിരിക്കുകയാണ്. 500 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികർ ശമ്പള വർധനവ് ആവശ്യപ്പെട്ടു. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ 2,000-ലധികം വൈദികരെയും സാധാരണ ഉദ്യോഗസ്ഥരെയും പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ യൂണിറ്റ് ആണ് തിങ്കളാഴ്ച ഈ ആവശ്യം പറഞ്ഞത്. 2024 ഏപ്രിൽ മുതൽ വൈദികർക്ക് ലഭിക്കുന്ന സ്റ്റൈപ്പൻഡിൽ 9.5% വർദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്.

“ചർച്ച് കമ്മീഷണർമാരുടെ 2022-ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടിന് ബാങ്കിൽ ശതകോടിക്കണക്കിന് പണമുണ്ട്. പുരോഹിതന്മാർക്ക് സ്റ്റൈപ്പൻഡിലെ മിതമായ വർദ്ധനവ് നല്കാൻ സാധിക്കും” യുണൈറ്റ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞു.

പുരോഹിതന്മാർ ജീവിതച്ചെലവ് പ്രതിസന്ധിയിലാണെന്ന് അറിയാമായിരുന്നു. വർദ്ധിച്ചുവരുന്ന ഇലക്ട്രിസിറ്റി ബില്ലുമായി മല്ലിടുന്ന വൈദികരെ സഹായിക്കുന്നതിനായി രൂപതകൾക്ക് ഗ്രാന്റുകൾ നൽകുന്നതിനായി സഭ കഴിഞ്ഞ വർഷം 3 ദശലക്ഷം പൗണ്ട് നീക്കിവച്ചിരുന്നു.

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ബ്രിട്ടീഷ് തൊഴിലാളികൾ കഴിഞ്ഞ ഒരു വർഷമായി പണിമുടക്ക് നടത്തുന്നുണ്ട്. വൈദികരുടെ മിനിമം സ്റ്റൈപ്പൻഡ് 29,340 പൗണ്ടായി (37,600 ഡോളർ) ഉയർത്താനും ദേശീയ സ്റ്റൈപ്പൻഡ് മാനദണ്ഡം 31,335 പൗണ്ടായി ഉയർത്താനും യുണൈറ്റ് നിർദ്ദേശിച്ചു.

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതിഫല കമ്മിറ്റി സ്റ്റൈപ്പൻഡിനെക്കുറിച്ച് ശുപാർശ ചെയ്യാൻ അടുത്ത ആഴ്ച യോഗം ചേരും. അന്തിമ ശുപാർശയ്ക്കായി സെപ്റ്റംബറിൽ ആർച്ച് ബിഷപ്പ് കൗൺസിലിലേക്ക് പോകും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top