ഉന്നത വിദ്യാഭ്യാസ രംഗം സർവനാശത്തിലേക്ക്, വ്യാജരേഖകൾ ചമച്ച് ആർക്കും പ്രവേശനം നേടാമെന്ന അവസ്ഥ; കെ.സുരേന്ദ്രൻ

ഉന്നത വിദ്യാഭ്യാസ രംഗം സർവനാശത്തിലേക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തെറ്റായ പ്രവണതകൾ സർക്കാരും സിപിഐഎമ്മും നടത്തുന്നു. വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേരളത്തെ ലോകത്തിന് മുമ്പിൽ നാണം കെടുത്തുന്നത് അവരുടെ നേതൃത്വത്തിലാണ്. കേരളത്തിൽ പല കോളജുകളിലും ഇത്തരം പ്രവണതകൾ നടക്കുന്നു. വ്യാജ രേഖകൾ ചമച്ച് ആർക്കും പ്രവേശനം നേടാമെന്ന അവസ്ഥയാണ് രാഷ്ട്രീയ നേതാക്കളുടെ സമ്മർദം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കോളജുകൾക്കോ സർവകലാശാലകൾക്കോ ഇടപെടാനാകുന്നില്ല. രാഷ്ട്രീയ സമ്മർദം ശക്തമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ നടത്തിയ ക്രമക്കേട് പോലും തെളിഞ്ഞിട്ടില്ല. സർട്ടിഫിക്കറ്റ് പരിശോധിക്കാൻ എസ്എഫ്ഐ നേതാവ് ആരാണ്, സിപിഐഎം സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഒന്നിന് പിറകെ ഒന്നായി നിരന്തരം എസ്എഫഐയിൽ വിവാദം പുകയുകയാണ്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് എസ്എഫ്ഐ നേതാവ് കെ വിദ്യ ഹാജരാക്കിയ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസായി. തുടർന്ന് കെ വിദ്യ ഒളിവിൽ പോവുകയായിരുന്നു. എഴുതാത്ത പരീക്ഷ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്കുലിസ്റ്റും വിവാദമായി. ഏറ്റവും ഒടുവിലാണ് കായംകുളം എംഎസ്എം കോളേജിലെ നിഖിൽ തോമസിന്റെ ഡിഗ്രിവിവാദം ഉണ്ടാവുന്നത്.
Story Highlights: K Surendran criticize higher education department Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here