Advertisement

തോട്ടത്തിലെ മാമ്പഴങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു; പിന്നാലെ 2.5 ലക്ഷം രൂപ വിലയുള്ള മാമ്പഴം മോഷണം പോയി

June 20, 2023
0 minutes Read

ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഫാമിൽ നിന്ന് ആഗോള വിപണിയിൽ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം മോഷണം പോയി. ഫാം ഉടമ അതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ് തോട്ടത്തിൽ നിന്ന് മാമ്പഴം മോഷണം പോയത്. കർഷകനായ ലക്ഷ്മിനാരായണൻ തന്റെ ഫാമിൽ 38 ഇനം മാമ്പഴങ്ങളാണ് കൃഷി ചെയ്തത്.

തന്റെ തോട്ടത്തിലെ മാമ്പഴത്തിന്റെ പ്രത്യേകതയും മൂല്യവും മനസ്സിലാക്കിയ അദ്ദേഹം ഈ വാർത്ത സോഷ്യൽ മീഡിയയിൽ ആവേശത്തോടെ പങ്കവെച്ചു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഫോട്ടോ പോസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഫാമിൽ നിന്ന് വിലപിടിപ്പുള്ള നാല് മാമ്പഴങ്ങളാണ് മോഷണം പോയത്. ഇത് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് ലക്ഷ്മിനാരായണൻ പ്രതികരിച്ചത്.

ആഗോള വിപണിയില്‍ ലക്ഷങ്ങള്‍ മൂല്യമുള്ള മാമ്പഴമാണ് മോഷണം പോയിരിക്കുന്നത്. ഈ വിവരം അറിഞ്ഞ് മറ്റ് കര്‍ഷകരും ആശങ്കയിലാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top