പുരിയിൽ 15 കാരിയുടെ മരണത്തിൽ ട്വിസ്റ്റ്; മകളുടേത് ആത്മഹത്യയെന്ന് പിതാവ്

ഒഡീഷയിലെ പുരിയില്‍ യുവാക്കള്‍ ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ച സംഭവത്തില്‍ വിചിത്രവാദവുമായി പിതാവ്. മകള്‍ മാനസിക സമ്മര്‍ദ്ദം മൂലം തീകൊളുത്തിയെന്ന് പിതാവ് പറഞ്ഞു. മകൾ മാനസിക സംഘർഷം അനുഭവിച്ചിരുന്നു. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സഹാനുഭൂതി കാണിക്കണമെന്നും പെൺകുട്ടിയുടെ പിതാവ് അഭ്യർത്ഥിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം. ഈ പ്രതികരണം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്ന് സംശയമുയരുന്നുണ്ട്.
ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. ജൂലൈ 19 ന് പുലർച്ചെയാണ് പുരിയിലെ ബലംഗയിൽ ഭാർഗവി നദി തീരത്ത് വെച്ച് പെൺകുട്ടിയെ മൂന്ന് അക്രമികൾ തീ കൊളുത്തിയത്. സംഭവത്തിൽ പെൺകുട്ടിക്ക് 70% പൊള്ളലേറ്റിരുന്നു. ആക്രമികളെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല എന്നതും സംശയത്തിനിടയാക്കുന്നുണ്ട്. പെൺകുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് ഒഡീഷ പൊലീസിന്റെ നിഗമനം. ആരും തീ കൊളുത്തിയതായി കണ്ടെത്തിയിട്ടില്ല എന്നും പൊലീസ് പറയുന്നു.
Story Highlights : Death of 15-year-old girl in Puri; Father says daughter committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here