രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറന്നു; ആഘോഷമാക്കൻ ചിരഞ്ജീവിയും കുടുബവും

നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെൺകുഞ്ഞ് പിറന്നു. പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കൺമണി പിറന്നിരിക്കുന്നത്.
രാം ചരൺ ചിത്രം ‘RRR’ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്കർ ലഭിക്കുമ്പോൾ ഉപാസന ആറ് മാസം ഗർഭിണിയായിരുന്നു. ഉപാസനയും ഓസ്കർ വേദിയിൽ പങ്കെടുത്തിരുന്നു
ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹിൽസ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് അപ്പോളോ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ചിരഞ്ജീവിയും കുടുംബവും ആഘോഷത്തിന് തയാറെടുത്തു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് രാം ചരണ്‍ വെളിപ്പെടുത്തിയത്.

ജൂണില്‍, കൈ കൊണ്ടുണ്ടാക്കിയ തൊട്ടില്‍ കുഞ്ഞിനായി ലഭിച്ച വിശേഷം ഉപാസന സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലെ അതിജീവിതമാരുണ്ടാക്കിയ തൊട്ടിലാണെന്നും ഉപാസന അന്ന് വെളിപ്പെടുത്തിയിരുന്നു.
Story Highlights: Ram Charan and Upasana become parents to a baby girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here