ഹജ്ജ്, ഉംറ കര്‍മങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയത് രണ്ടരക്കോടിയോളം തീര്‍ത്ഥാടകര്‍; ഇതില്‍ 55.8 ശതമാനം സ്ത്രീകളെന്ന് കണക്കുകള്‍

ഹജ്ജ,് ഉംറ കര്‍മ്മങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം സൗദിയില്‍ എത്തിയത് രണ്ടരക്കോടിയോളം തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടകരില്‍ 55.8 ശതമാനവും സ്ത്രീകളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. (Total number of hajj pilgrimage last year)
സൌദിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് കഴിഞ്ഞ വര്‍ഷം സൌദിയിലെത്തിയ തീര്‍ഥാടകരുടെ കണക്ക് പുറത്തുവിട്ടത്. 2,47,15,307 തീര്‍ഥാടകര്‍ 2022ല്‍ മക്കയിലെത്തി. വിദേശത്തു നിന്നു മാത്രം 83,72,429 തീര്‍ഥാടകരാണ് കഴിഞ്ഞ വര്‍ഷം സൌദിയിലെത്തിയത്. ഇതില്‍ 46,71,644 തീര്‍ഥാടകരും അതായത് 55.8 ശതമാനവും സ്ത്രീകള്‍ ആയിരുന്നു. 1,63,42,878 ആഭ്യന്തര തീര്‍ഥാടകര്‍ കഴിഞ്ഞ വര്‍ഷം മക്കയിലെത്തി. ഇതില്‍ 40.65 ശതമാനം സൌദികളും 59.35 ശതമാനം സൌദിയിലുള്ള പ്രവാസികളും ആയിരുന്നു.
Read Also: വൈബ് അത്ര സെറ്റായിരുന്നില്ല, ഊര്‍ജസ്വലയല്ലായിരുന്നു; യുവതിയ്ക്ക് 3,400 രൂപ പിഴയിട്ട് പബ്ബ്
വിദേശ തീര്‍ഥാടകരില്‍ കൂടുതല്‍ സ്ത്രീകള്‍ ആയിരുന്നെങ്കില്‍ ആഭ്യന്തര തീര്‍ഥാടകരില്‍ 67.52 ശതമാനവും പുരുഷന്മാര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് 9,26,062 തീര്‍ഥാടകര്‍ ആയിരുന്നു എന്നും റിപോര്‍ട്ട് പറയുന്നു. ഇതില്‍ 7,81,409 ഉം വിദേശ രാജ്യങ്ങളില്‍ നിന്നു എത്തിയവരായിരുന്നു. 1,44,653 തീര്‍ഥാടകരാണ് കഴിഞ്ഞ വര്‍ഷം സൌദിക്കകത്ത് നിന്നും ഹജ്ജ് നിര്‍വഹിച്ചത്. അതായത് 15.6 ശതമാനം. വിദേശ ഹജ്ജ് തീര്‍ഥാടകരില്‍ 3,59,410ഉം ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരില്‍ 66,877ഉം സ്ത്രീകള്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം ഇരുപതു ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കും എന്നാണ് റിപോര്‍ട്ട്.
Story Highlights: Total number of hajj pilgrimages last year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here