17,500 രൂപയുടെ ഫേഷ്യൽ; മുഖത്ത് പൊള്ളലേറ്റതിനെ തുടർന്ന് പരാതി നൽകി യുവതി

ഫേഷ്യൽ സ്കിൻ കെയർ ട്രീറ്റ്മെന്റിന് ശേഷം മുഖത്തിന് പൊള്ളലേറ്റതായി പരാതി. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയുടെ മുഖത്തിനാണ് പൊള്ളലേറ്റത്. സലൂൺ ജീവനക്കാർ നിലവാരമില്ലാത്ത ക്രീമുകൾ ഉപയോഗിച്ചതെന്നും ഫേഷ്യലിന് ശേഷം തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും മുഖത്ത് പൊള്ളലേറ്റ പാടുകൾ ഉണ്ടെന്നും പറഞ്ഞ് യുവതി പൊലീസിൽ പരാതി നൽകി.
17,500 രൂപയ്ക്കാണ് അന്ധേരിയിലെ ഒരു സലൂണിൽ വെച്ച് ജൂൺ 17 ന് ഹൈഡ്രോ ഫേഷ്യൽ ചെയ്തത്. ഫേഷ്യൽ തുടങ്ങിയപ്പോൾ തന്നെ ചർമത്തിന് അസ്വസ്ഥത അനുഭവിച്ചതായി ജീവനക്കാരെ അറിയിച്ചെങ്കിലും അവർ അത് കാര്യമായി എടുത്തില്ല. മാത്രവുമല്ല അലർജി കാരണമാകാം ഇങ്ങനെ സംഭവിക്കുന്നതെന്ന് മറുപടിയും നൽകി.
എന്നാൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഈ പാടുകൾ ചികിൽസിച്ച് മാറ്റാൻ പ്രയാസമാണെന്ന് ഡോക്ടർമാർ മറുപടിയും നൽകി. പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നല്‍കിയത്. സലൂൺ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here