അതീവ ജാഗ്രത വേണം, പനിയുടെ കാര്യത്തിൽ സ്വയം ചികിത്സ പാടില്ല; വീണ ജോർജ്ജ്

കേരളത്തിൽ വർധിച്ചു വരുന്ന ഡെങ്കി, എലിപ്പനി വിഷയത്തിൽ അതീവ ജാഗ്രത വേണമെന്ന് വ്യക്തമാക്കി കേരള ആരോഗ്യമന്ത്രി വീണ ജോർജ്. കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. പനിയുടെ കാര്യത്തിൽ സ്വയം ചികിത്സ പാടില്ല എന്ന മുന്നറിയിപ്പും മന്ത്രി നൽകി. ആശുപ്പത്രികളിൽ സൗകര്യങ്ങൾ വർധിപ്പിച്ചു. ആരോഗ്യപ്രവർത്തകർക്ക് വേണ്ട മുൻകരുതൽ നൽകിയിട്ടുണ്ട് എന്ന് അവർ വ്യക്തമാക്കി. Minister Veena George advises to take precautions in case of fever
കേരളത്തിൽ പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നു മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ല. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊവിഡ് കേസുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എലിപ്പനി, ഡെങ്കി പനി എന്നിവയിലാണ് ജാഗ്രത വേണ്ടത് എന്ന് വീണ ജോർജ് അറിയിച്ചു. വീടുകളിൽ കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത് എന്ന് പറഞ്ഞ മന്ത്രി വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം എന്നും പരാമർശിച്ചു.
Read Also: ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകും; ആശുപത്രികൾ സജ്ജമാകണമെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയിൽ ശക്തമാകാനും രോഗികളുടെ എണ്ണത്തിൽ വർധനവിനും സാധ്യത. ഇന്നലെ ഏറ്റവും കൂടുതൽ പേർ ചികിൽസ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേർ.കോഴിക്കോട് – 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് – 1156 ഉം പേർ ചികിൽസ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാൽ ലക്ഷം പേർക്ക് പനി ബാധിച്ചു.
Story Highlights: Minister Veena George advises to take precautions in case of fever
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here