Advertisement

കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടി; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

June 21, 2023
1 minute Read
Permission to kill wild boar extended; Cabinet decisions

കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവിൻ്റെ കാലാവധി നീട്ടി. മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും അടങ്ങിയ 2022 മെയ് 28ലെ ഉത്തരവിന്റെ സാധുത ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഉത്തരവിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ:

പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.

നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം (3), എറണാകുളം( 7), തൃശ്ശൂർ (9), കോഴിക്കോട് (7) എന്നിങ്ങനെ 26 തസ്തികകളാണ് സൃഷ്ടിക്കുക.

റവന്യുഭവൻ നിർമ്മാണത്തിനും ഡോ. എപിജെ അബ്ദുൾകലാം നോളജ് സെന്റർ ആൻഡ് സ്പെയ്സ് മ്യൂസിയം സ്ഥാപിക്കുന്നതിനും അനുമതി നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരം പേരൂർക്കട വില്ലേജിൽ കവടിയാർ കൊട്ടാരം വക മിച്ചഭൂമി ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കുക. 100 സെന്റ് ഭൂമി റവന്യുഭവൻ നിർമ്മാണത്തിന് ഉപയോ​ഗിക്കും. 130 സെന്റ് ഭൂമി ഡോ. എപിജെ അബ്ദുൾകലാം നോളജ് സെന്റർ ആൻഡ് സ്പെയ്സ് മ്യൂസിയം സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനും അനുമതി നൽകി.

Story Highlights: Permission to kill wild boar extended; Cabinet decisions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top