‘യോഗമാല 2023’: പാങ്ങോട് സൈനിക കേന്ദ്രത്തിൽ ജലാശയത്തിൽ യോഗഭ്യാസം

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ത്യൻ ആർമി ഇന്ന് സംഘടിപ്പിച്ച ജലാശയത്തിലെ യോഗഭ്യാസം ശ്രദ്ധേയമായി. ശാരീരികവും മാനസികവുമായ ചടുലതയുടെ ആകർഷകമായ പ്രദർശനം കാണാൻ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സൈനികർ, പ്രാദേശിക സിവിലിയന്മാർ എന്നിവരും സന്നിഹിതരായിരുന്നു.
ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ വിദഗ്ധ യോഗ പരിശീലകയും മുങ്ങൽ വിദഗ്ധയുമായ ജ്യോതി സിങ്ങിന്റെ നേതൃത്വത്തിൽ പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ മികച്ച പരിശീലനം ലഭിച്ച സൈനികർ ആണ് ജലാശയ യോഗ അവതരിപ്പിച്ചത്. ഈ നൂതന സംരംഭം യോഗയുടെ കാലാതീതമായ പ്രാധാന്യത്തെയും ജലത്തിന്റെ ഉന്മേഷദായകമായ അന്തരീക്ഷത്തെയും സമന്വയിപ്പിക്കുന്നതായിരുന്നു.
സമഗ്രമായ ക്ഷേമം പ്രോത്സാഹിപ്പിക്കുക, മനസ്സും ശരീരവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ശാരീരിക ക്ഷമതയുടെ വൈവിധ്യമാർന്ന സമീപനങ്ങൾ സ്വീകരിക്കുന്നതിനുള്ള സൈന്യത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ പരിപാടി.
Story Highlights: ‘Yogamala 2023’: Yoga practice in water body at Pangod military base
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here