അമുൽ ഗേളിന്റെ സ്രഷ്ടാവ് സിൽവസ്റ്റർ ഡാകുനയ്ക്ക് വിടപറഞ്ഞു

അമുൽ പരസ്യങ്ങളേ കുറിച്ച് ഓർക്കുമ്പോഴെല്ലാം നമുക്ക് ഓർമ വരുന്നത് അമുൽ ഗേളിനെയാണ്. ‘അമുൽ ഗേളി’ന്റെ സ്രഷ്ടാവും പരസ്യമേഖലയിലെ പ്രമുഖനുമായ സിൽവസ്റ്റർ ഡാകുന അന്തരിച്ചു. 1966-ലാണ് ‘അട്ടർലി ബട്ടർലി’ എന്ന പരസ്യവാചകത്തോടെ അദ്ദേഹം അമുൽ ഗേളിനെ അവതരിപ്പിച്ചത്.
ധവളവിപ്ലവത്തിന്റെ പിതാവായ അമുൽ കുര്യന്റെ നിർദേശപ്രകാരമായിരുന്നു അദ്ദേഹം അമുൽ ഗേളിന് സൃഷ്ടിച്ചത്. ലോകത്ത് ഏറ്റവുമധികക്കാലം തുടർച്ചയായി പരസ്യപ്രചാരണത്തിൽ കഥാപാത്രമായി വന്നുകൊണ്ടിരിക്കുകയാണ് അമുൽ ഗേൾ. ഇന്നും അമുൽ പരസ്യങ്ങളിൽ ഈ പെൺകുട്ടി നിറഞ്ഞുനിൽക്കുന്നു.
1966-ലാണ് അമുലിന്റെ മാതൃകമ്പനിയായ ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് എതിരാളികളായിരുന്ന പോൾസണിന്റെ ‘ബട്ടർ ഗേളിനു’ ബദലായി പരസ്യം തയ്യാറാക്കാൻ സിൽവസ്റ്റർ ഡാകുന എം.ഡി.യായ അഡ്വർടൈസിങ് ആൻഡ് സെയിൽസ് പ്രമോഷൻ (എ.എസ്.പി.) എന്ന കമ്പനിയെ സമീപിച്ചത്.
തിരുവനന്തപുരം എം.പി. ശശി തരൂരിന്റെ സഹോദരിമാരായ ശോഭയും സ്മിതയുമാണ് അമുൽ ഗേളായി പരിണമിച്ചത്. പരസ്യം രാജ്യമാകെ തരംഗമാകുകയും ചെയ്തു.1969-ൽ അദ്ദേഹം ഡാകുന കമ്യൂണിക്കേഷൻസ് എന്ന കമ്പനിക്കു തുടക്കമിട്ടു. നിലവിൽ അതിന്റെ ചെയർമാനായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here