ബാബുജാനോടും ആര്‍ഷോയോടും വിശദീകരണം തേടി; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഐഎം

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഐഎം. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എച്ച് ബാബുജാനോടും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയോടും സിപിഐഎം വിശദീകരണം തേടി. ഇരുവരും എകെജി സെന്ററിലെത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട് വിശദീകരണം നല്‍കി. വിവാദങ്ങളില്‍ സിപിഐഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് സൂചന.(CPIM seeks explanation from Babujan and Arsho in fake certificate case)
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. എസ്എഫ്ഐ നേതൃത്വം തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്നതില്‍
പാര്‍ട്ടി നേതൃത്വത്തിനു കടുത്ത അതൃപ്തി ഉണ്ട്. സംഘടനയില്‍ അടിയന്തര തിരുത്തല്‍ വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത കെ.വിദ്യക്കും ഒളിവിലുള്ള നിഖില്‍ തോമസിനും സിപിഐഎം സംരക്ഷണം കിട്ടി എന്ന ആരോപണവും ശക്തമാണ്. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാനാണ് നിഖിലിനെ സഹായിച്ചതെന്നും ആരോപണമുണ്ട്.
Read Also: വ്യാജരേഖാ കേസിൽ കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനു ശേഷം ആദ്യമായാണ് ഇന്ന് എസ്എഫ്ഐ സംസ്ഥാന സമിതി ചേരുന്നത്. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരും മുമ്പ് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതില്‍ എസ്എഫ്ആയില്‍ തന്നെ വിയോജിപ്പുണ്ട്.
Story Highlights: CPIM seeks explanation from Babujan and Arsho in fake certificate case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here