ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവഗായകനെ കണ്ടെത്തി

ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയിൽ നിന്നും കാർ തടഞ്ഞാണ് പൊലീസ് ദേവാനന്ദിനെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകൽ നടത്തിയ പത്തംഗ സംഘത്തിൽ ആറുപേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ( singer devanandan found )
ലോക സംഗീത ദിനത്തിന്റെ ഭാഗമായി ചെന്നൈ നുംഗബാക്കത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കത്തി ചൂണ്ടി കാട്ടി ഭീഷണിപ്പെടുത്തി ദേവാന്ദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്.
സുഹൃത്തുക്കളാണ് സംഭവത്തിൽ തിരുവേർകോട് പൊലീസിൽ പരാതി നൽകിയത്. മധുര സ്വദേശിയായ ദേവ് ആനന്ദിന്റെ സഹോദരൻ ചിരഞ്ജീവി പലരിൽ നിന്നായി രണ്ടര കോടി രൂപയോളം വാങ്ങിയിരുന്നു. ഈ കടം തിരികെ കൊടുത്തിരുന്നില്ല. ഇവരാണ് പണത്തിന് വേണ്ടി ദേവാനന്ദനെ തട്ടിക്കൊണ്ട് പോയതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതികളെ കണ്ടെത്തിയതോടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.
Story Highlights: singer devanandan found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here