തിരുപ്പതി ദർശനത്തിനെത്തിയ മൂന്ന് വയസുകാരനെ പുലി ആക്രമിച്ചു

തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ മൂന്ന് വയസുകാരനെ പുലി ആക്രമിച്ചു. കാനനപാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കൗഷിക് എന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (A tiger attacked a three-year-old boy who was visiting Tirupati)
ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൗഷികിന്റെ കുടുംബം ഹനുമാൻ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്നതിനിടെ പുലി എത്തുകയായിരുന്നു. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു.
ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറഞ്ഞു. കുട്ടിയുടെ മുഖത്തും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൗഷിനെ തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിന് പിന്നാലെ വനംവകുപ്പ് പുതിയ ഉത്തരവിറക്കി. തീർഥാടകർ പകൽ സമയത്ത് മാത്രമേ ദർശനത്തിന് വരാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്.
Story Highlights: A tiger attacked a three-year-old boy who was visiting Tirupati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here