Advertisement

ചിന്തകൾ ഉണർത്തുന്ന മികവാർന്ന ചിത്രം ‘ധൂമം’

June 23, 2023
Google News 1 minute Read
Fahad Fazil movie Dhoomam review

കാലങ്ങളായി നമ്മുക്കിടയിലൊരുപാട് പേരുടെ ജീവിതത്തെ തകർക്കുന്ന സിഗരറ്റ്. പല വേദിയിൽ പലതരത്തിൽ ചർച്ചയായാക്കപ്പെട്ടിട്ടും കാര്യമായൊന്നും കുറയാതെ കൂടുന്ന സിഗററ്റ് ഉപയോഗം. വീണ്ടും വീണ്ടും ചർച്ചയാക്കപ്പെടേണ്ട വിഷയത്തെ കാഴ്ച്ചക്കാരുടെ ഹൃദയം പറിച്ചെടുക്കും വിധം അവതരിപ്പിച്ച് കയ്യടി നേടുകയാണ് ധൂമം എന്ന സിനിമ . ഇന്ത്യൻ സിനിമയിലെ പണം വാരി ഹിറ്റ് സിനിമകളിൽ വരുന്ന സിനിമകളായ കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രവുമാണ് ധൂമം. മലയാളത്തിന്റെ പാൻ ഇന്ത്യൻ താരം ഫഹദ് ഫാസിൽ നായകനായെത്തുന്ന സിനിമ, സിഗരറ്റ് കൊണ്ട് ഇല്ലാതാകുന്ന ജീവിതങ്ങളുടെയും, അതുകൊണ്ട് വളരുന്ന സിഗരറ്റ് വ്യവസായ ലോകത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് . സാമൂഹിക നന്മയ്ക്കായി സംസാരിക്കുന്ന സിനിമ പ്രേക്ഷകർ കൂടുതൽ ഏറ്റെടുക്കുമെന്ന് ഉറപ്പിക്കുകയാണ്.

ഫഹദ് ഫാസിലിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ പുറത്തിറങ്ങിയ സിനിമ ഒരു ത്രില്ലർ സിനിമയായി തന്നെയാണ് ഒരുക്കിയിരിക്കുന്നത് . അടുത്തതായി എന്താണ് സംഭവിക്കുക എന്ന ആകാംഷ നിലനിർത്തി തന്നെയാണ് സിനിമ മുന്നോട്ട് പോകുന്നത് . ഇത് തന്നെയാണ് സിനിമയെ കൂടുതൽ എൻഗേജിങ് ആക്കുന്നത് . ഫഹദ് ഫാസിലിനൊപ്പം അപർണ ബാലമുരളി നായികയായെത്തുന്ന സിനിമ താരങ്ങളുടെ അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാകുകയാണ് . മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇരുതാരങ്ങളും ഒന്നിക്കുന്ന സിനിമ കൂടിയാവുകയാണിത് .മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ പവൻ കുമാറാണ്.

ഒരു സിഗരറ്റ് വ്യവസായ സ്ഥാപനത്തിന്റെ മാർക്കറ്റിങ് തലവനായി ജോലി ചെയ്യുന്ന അവിനാഷ് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവിസ്മരണീയമാക്കിയിരിക്കുന്നത് , അവിനാഷിന്റെ ഭാര്യയാണ് അപർണയുടെ കഥാപാത്രം . ഫഹദിന്റെ ബോസ് ആയെത്തുന്ന റോഷൻ മാത്യു അവതരിപ്പിച്ച് കഥാപാത്രം സിധും കാണികളിൽ ചിന്തകൾ ഉയർത്തി തന്നെയാണ് മുന്നേറുന്നത്.

അഭിനേതാക്കളുടെ നീണ്ട നിരയില്ലാത്ത സിനിമ, കഥാപാത്രങ്ങൾക്കെല്ലാം തങ്ങളുടേതായ വ്യക്തമായ അഭിനയ സാധ്യതയും അതി നിർണായകമായ കഥാപാത്ര പരിസ്ഥിതിയും നൽകുന്നുണ്ട്. പുകവലി പല തവണ പലപ്പോഴായി സംസാരിച്ച് സിനിമ വിഷയം തന്നെയായത് കൊണ്ട് തന്നെ അവർത്തന വിരസത സംഭവിക്കാവുന്നതാണ് പക്ഷെ , പുതിയ സിനിമ അനുഭവം നൽകിയാണ് ധുമം ആദ്യ ദിനം തന്നെ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കുന്നത് . ലാഗിങ് എന്ന കല്ലുകടിയേ പുറത്തിരുത്തിയാണ് സിനിമയുടെ മുഴുവൻ സമയവും പ്രേക്ഷക മുന്നിലെത്തുന്നത്.

Read Also: ബിരിയാണിയും പെട്രോളും മോതിരവും; ദളപതിയുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ

സിഗരറ്റിന്റെ ഭീകരത അത് സിനിമ നമ്മുടെ ഹൃദയത്തിൽ ആഴ്ന്ന് പതിപ്പിക്കുന്നത് കുട്ടികളിലേക്ക് സിഗരറ്റ് എത്തുന്നതിനെ പറ്റി പറഞ്ഞ് തന്നെയാണ്. ഒരു പുക ചുരുളായി തീരേണ്ടവരാണോ നമ്മൾ എന്ന ചോദ്യം പലതവണ ചോദിച്ച് തന്നെയാണ് സിനിമ അവസാനിക്കുന്നത് .ഫഹദ് ഫാസിൽ, റോഷൻ മാത്യൂ, അപർണ ബാലമുരളി എന്നിവർക്കൊപ്പം വിനീത്, ജോയ് മാത്യൂ,അനു മോഹൻ, നന്ദു, അച്യുത് കുമാർ എന്നിവറാണ് സിനിമയിലെ പ്രധാന താരങ്ങൾ . സിനിമ കഴിഞ്ഞിറങുമ്പോൾ മികവാർന്ന, മറ്റുള്ളവരിലേക്ക് കൂടി എത്തിക്കേണ്ട സിനിമ കണ്ട അനുഭവത്തിലേക്കവയും നമ്മൾ പുറത്തിറങ്ങുന്നതെന്ന് തീർച്ച.

Story Highlights: Fahad Fazil movie Dhoomam review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here