ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മോദി-ബൈഡൻ സംയുക്ത പ്രസ്താവന

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മോദി-ബൈഡൻ സംയുക്ത പ്രസ്താവന. പ്രതിരോധ, വ്യാപാര മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനും രണ്ട് രാജ്യങ്ങളും തമ്മിൽ ധാരണയായി. രണ്ട് മണിക്കൂറാണ് മോദിയും ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചർച്ച തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് നീണ്ടു.
ബഹിരാകാശ മേഖലയിലെ സഹകരണമാണ് കരാറുകളിൽ ശ്രദ്ധേയം. നാസ ഐഎസ്ആർഒയുമായി സഹകരിച്ച് മനുഷ്യരെ ബഹിരാകാശത്തെത്തിക്കും. നാസയുടെ സ്പേസ് സെൻ്ററിൽ ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകും. സെമി കണ്ടക്ടർ വിതരണ ശൃഖല വിപുലീകരിക്കും.
ഉച്ചകഴിഞ്ഞ് യുഎസ് കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തിനെത്തിയ മോദി കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഗ്യാലറിയിൽ മോദി ജയ് വിളികളുമായി നിരവധി ആളുകളുണ്ടായിരുന്നു.
Story Highlights: india us modi visit biden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here