Advertisement

ചോദ്യം ചെയ്യലിനിടെ കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം

June 23, 2023
1 minute Read
K Vidya fell ill during interrogation

വ്യാജ രേഖ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്ക് പൊലീസ് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അഗളി ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണ വിദ്യയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞദിവസം രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കഴിഞ്ഞദിവസമാണ് കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

Story Highlights: K Vidya fell ill during interrogation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top