Advertisement

കുട്ടികളിലെ അമിതമായ സ്മാർട്ഫോൺ ഉപയോഗം; നൽകാം അൽപം കരുതൽ

June 23, 2023
Google News 0 minutes Read

നമ്മുടെ കുട്ടികൾ നല്ലൊരു സമയവും സ്മാർട്ട്ഫോണുകളിൽ ചെലവിടുന്നവരാണ്. പഠനവും കളിയും വിനോദവുമെല്ലാം ഇന്ന് നാലിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങി എന്ന് പറയാം. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക് മറ്റു ജോലികൾ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുത്ത് ശീലിപ്പിക്കുമ്പോൾ ആരും ചിന്തിക്കുന്നില്ല, സമൂഹത്തിൽ നിന്നും അകന്നൊരു തുരുത്തിലേക്കാണ് ഇവർ ചേക്കേറുന്നത് എന്ന്. കുട്ടിക്കാലം മുതലുള്ള സ്മാർട്ട് സ്‌ക്രീൻ ആസക്തി കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു.

സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ?

ഉറക്കത്തെ സാരമായി ബാധിക്കുന്നു: ഇത് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് ലഭിക്കുന്ന ഉറക്കത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതൽ അപകടകരമാണ്. മറ്റൊന്ന് അമിത വണ്ണമാണ്. മറ്റൊന്നും ചെയ്യാതെ ഒരു കോണിൽ ഫോണിലേക്ക് കണ്ണ് നട്ടിരിക്കുമ്പോൾ അപകടകരമാം വിധം വണ്ണം കൂടുന്നു എന്നതാണ്. ദിവസവും രണ്ടു മണിക്കൂറിലധികം ഫോണിൽ ചിലവഴിക്കുന്ന കുട്ടികൾക്ക് ചിന്താശേഷിയും ഭാഷ നൈപുണ്യവും നഷ്ടമാകുന്നുവെന്നു പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസമാണ് നിലവിൽ ലോകമെമ്പാടും നിലനിൽക്കുന്നത്. പഠനത്തിന് പുറമെ വീണ്ടും സ്മാർട്ട് ഫോണിൽ സമയം ചിലവഴിച്ചാൽ അത് വളരെ മോശമായ അവസ്ഥയിലേക്ക് കുട്ടികളെ നയിക്കും. പല കുട്ടികൾക്കും എന്താണ് ഫോൺ ഉപയോഗത്തിന്റെ അനന്തര ഫലങ്ങളെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികളുടെ പ്രായമാനുസരിച്ച് അവരുടെ ഫോണുപയോഗം നിയന്ത്രിക്കണം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ജനിച്ച് അധികം ആഴ്ചകൾ കഴിയും മുൻപേ കുട്ടികൾക്ക് കയ്യിൽ ഫോൺ നൽകുന്നവരാണ് അധികവും. ആ പ്രായത്തിലുള്ള കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം ആർജിക്കുന്ന തരത്തിലുള്ള കളികളാണ് ആവശ്യം. അവർക്കൊപ്പം സമയം ചിലവഴിക്കാനും മറ്റുമായി സംയം കണ്ടെത്തുക. രണ്ടു മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് പഠനാവശ്യത്തിനു മാത്രമായി ഒരുമണിക്കൂർ സമയം മാത്രം ഫോണിൽ അനുവദിക്കുക. അത് പഠനത്തിന് മാത്രമായിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

തീരെ ചെറിയ കുട്ടികളെ മറ്റ് കളികളിലേക്ക് ശ്രദ്ധ തിരിച്ചുവിടണം. അവർക്കൊപ്പം സമയം ചിലവഴിക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണം. മുതിർന്ന കുട്ടികളെ കായിക വിനോദങ്ങളിലും മറ്റും ശ്രദ്ധ ചെലുത്താൻ പരിശീലിപ്പിക്കണം. തുടക്കത്തിൽ പ്രയാസകരമായാലും വളരെ വേഗത്തിൽ കുട്ടികളിലെ അമിത ഫോണുപയോഗം ഇങ്ങനെ നിയന്ത്രിക്കാൻ സാധിക്കും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here