കേരളത്തിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുംബൈ സ്വദേശികൾ പിടിയിൽ

വിസ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ കേരളത്തിൽ വർധിക്കുന്നു. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുംബൈ സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. തട്ടിപ്പിനിരയാവരുടെ പരാതിയിൽ ജിജോ വിൽഫ്രഡ് ക്രൂയിസ്, ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് സഹോദരങ്ങളെ ഡൽഹിയിൽ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി. Mumbai natives arrested for visa fraud in Kerala
പതിനെട്ടു പേരിൽ നിന്നാണ് ഇവർ പണം വാങ്ങിയത്. 6 മുതൽ 12 ലക്ഷം വരെയാണ് ഇവർ ഓരോ വ്യക്തികളിൽ ഇവർ ഈടാക്കിയത്. അന്തിക്കാട് സ്വദേശിയായ ബിജി നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. തൃശൂർ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
Story Highlights: Mumbai natives arrested for visa fraud in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here