Advertisement

പശ്ചിമ ബംഗാളിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 12 ബോഗികൾ പാളം തെറ്റി

June 25, 2023
Google News 3 minutes Read
Several Wagons Derail After 2 Goods Train Collide In Bengal

പശ്ചിമ ബംഗാളിലെ ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി ബോഗികൾ പാളം തെറ്റി. ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെങ്കിലും ഗുഡ്‌സ് ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റു. (Several Wagons Derail After 2 Goods Train Collide In Bengal)

പശ്ചിമ ബംഗാളിലെ ബങ്കുരയ്ക്ക് സമീപം ചരക്ക് തീവണ്ടികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുഡ്‌സ് ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി. അപകടം ഖരക്പുർ-അദ്ര ഡിവിഷനിലെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. എത്രയും വേഗം ബോഗികൾ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

അതേസമയം, അപകടകാരണവും ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ സാഹചര്യവും വ്യക്തമല്ലെന്ന് റെയിൽവേ അറിയിച്ചു.

Story Highlights: Several Wagons Derail After 2 Goods Train Collide In Bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here