Advertisement

മണിപ്പൂർ സംഘർഷം; അക്രമികളുടെ നിരായുധീകരണത്തിനായി സൈന്യം നീക്കങ്ങൾ ആരംഭിച്ചു

June 26, 2023
2 minutes Read
manipur protest army update

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് അക്രമികളുടെ നിരായുധീകരണത്തിനായി സൈന്യം നീക്കങ്ങൾ ആരംഭിച്ചു. അക്രമകാരികളുടെ 12 ബങ്കറുകൾ തകർത്തതായി സുരക്ഷാസേന അറിയിച്ചു. ദേശീയപാതകൾക്ക് സമീപം സ്ഥാപിച്ച ബങ്കറുകളാണ് സൈന്യം തകർത്തത്. ഷുംപായിയിലെ ബങ്കറിൽ നിന്ന് മൂന്ന് 51 എംഎം മോർട്ടാർ ഷെല്ലുകളും മൂന്ന് 84 എംഎം ഷെല്ലുകളും പിടിച്ചെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് 135 പേരെ അറസ്റ്റ് ചെയ്തു. അക്രമകാരികളിൽ നിന്ന് ആകെ 1100 തോക്കുകളും 250 ബോംബുകളും, 13000 ത്തിലേറെ സ്ഫോടക വസ്തുക്കളും പിടികൂടി. (manipur protest army update)

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടിയിരിക്കുകയാണ്. ഈ മാസം 30 വരെയാണ് നീട്ടിയത്. സംസ്ഥാനത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

മണിപ്പൂർ മുഖ്യമന്ത്രി ബരേൻ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത്മ ഷായുടെ മേൽനോട്ടത്തിൽ മണിപ്പൂരിലെ സംഘർഷം വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. സംഘർഷം നിയന്ത്രിക്കാൻ എല്ലാം നടപടികളും കേന്ദ്രം സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 13ന് ശേഷം സംസ്ഥാനത്ത് സംഘർഷത്തിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: https://www.twentyfournews.com/2023/06/26/manipur-protest-internet-service-block.html

കഴിഞ്ഞദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് അമിത്ഷാ, ബിരേൻ സിങ്ങിനെ കണ്ടത്. ബിരേൻ സിംഗ് മുഖ്യമന്ത്രി പദവി ഒഴിഞ്ഞാൽ മാത്രമേ സംഘർഷത്തിൽ പരിഹാരം കാണാൻ കഴിയൂ എന്ന് പ്രതിപക്ഷ പാർട്ടികൾ സർവ്വകക്ഷി യോഗത്തിൽ നിലപാട് അറിയിച്ചിരുന്നു.

മണിപ്പൂരിൽ സംഘർഷം രണ്ട് മാസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സർവകക്ഷി യോഗം വിളിച്ചത്. പാർലമെന്റ് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപിയാണ് യോഗത്തിന് എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഇല്ലാത്ത സമയത്ത് യോഗം വിളിച്ചതും, വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ വിമർശിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സർക്കാറിന്റെ പരാജയം പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ തുറന്നുകാട്ടി. മണിപ്പൂരിൽ നിന്നുള്ള പത്ത് പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമർശനം ഉയർന്നു.

Story Highlights: manipur protest army update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top