Advertisement

“കണ്ണ് നിറയാതെ കാണാനാകില്ല”; 16 ദിവസത്തെ കോമയിൽ നിന്ന് ഉണർന്ന കുഞ്ഞിനെ വാരിപുണരുന്ന അമ്മ, വിഡിയോ

June 26, 2023
3 minutes Read

പതിനാറ് ദിവസത്തെ കോമയിൽ നിന്ന് ഉണർന്ന മകനെ വാരിപുണർന്ന് അമ്മ. ഡിസ്ട്രോഫിക് എപിഡെർമോലിസിസ് ബുള്ളോസ എന്ന അപൂർവ ത്വക്ക് രോഗമാണ് ഗുയി എന്ന ആൺകുട്ടിക്ക് ജനനസമയത്ത് കണ്ടെത്തിയത്. രോഗത്തിന്റെ സങ്കീർണതകൾ കാരണം, 16 ദിവസമായി ഈ കൊച്ചുകുട്ടി കോമയിലായിരുന്നു. ബോധം വന്നപ്പോൾ അവൻ ആദ്യം ആഗ്രഹിച്ചത് അമ്മയെ കാണണമെന്നായിരുന്നു. അമ്മയെ കണ്ടയുടനെ അവർ പരസ്പരം കെട്ടിപ്പിടിച്ചു കരയുന്ന വീഡിയോയാണ് ആളുകളുടെ കണ്ണ് നനയിക്കുന്നത്.

കുഞ്ഞ് കോമയിൽ നിന്ന് ഉണർന്നിരിക്കുന്നുവെന്ന് അറിഞ്ഞ അമ്മ ആശുപത്രിയിലേക്ക് ഓടിയെത്തി. അമ്മയെ കണ്ട കുട്ടി പൊട്ടിക്കരയുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു.“ഡിസ്ട്രോഫിക് എപ്പിഡെർമോലിസിസ് ബുള്ളോസ എന്ന അപൂർവ ത്വക്ക് രോഗമാണ് കുഞ്ഞിന് ജനനസമയത്ത് കണ്ടെത്തിയത്. ടൈപ്പ് VII കൊളാജൻ എന്ന പ്രോട്ടീനിന്റെ അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഈ അവസ്ഥയിൽ കുഞ്ഞിന് മാതാപിതാക്കളിൽ നിന്നും വളരെയധികം പരിചരണം ആവശ്യമാണ്. ചർമ്മത്തിൽ മുറിവുകളും കുമിളകളും ഉണ്ടാകുന്നു. രോഗത്തിന്റെ സങ്കീർണതകൾ കാരണം 16 ദിവസമായി അവൻ കോമയിലായിരുന്നു.

ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. എല്ലാവരും കുഞ്ഞിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും പെട്ടെന്ന് രോഗം ഭേദമാക്കാനും ആശംസകൾ നൽകി. കുഞ്ഞിനും അമ്മയ്ക്കും സ്നേഹവും അറിയിച്ച് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയിൽ വന്നത്.

Story Highlights: Mother reunites with son after he wakes up from 16-day coma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top