തോക്കുചൂണ്ടി കവർച്ചാശ്രമം; ദമ്പതിമാരുടെ കയ്യിലുള്ളത് വെറും 20 രൂപ; പാവം തോന്നി 100 രൂപ അങ്ങോട്ട് നൽകി കവർച്ചക്കാരൻ

തോക്കുചൂണ്ടി കവർച്ചാശ്രമം നടത്തിയ കള്ളന്മാർക്ക് 100 രൂപ നഷ്ടം. മദ്യലഹരിയിൽ ബൈക്കിലെത്തി കവർച്ചാശ്രമം നടത്തിയ കള്ളന്മാർക്കാണ് സ്വന്തം പോക്കറ്റിൽ നിന്ന് നൂറുരൂപ നഷ്ടമായത്. ഡൽഹിയിലെ ഫർഷ് ബസാറിൽ നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വഴിയിലൂടെ നടന്നുപോകുന്ന ദമ്പതിമാരെയാണ് ബൈക്കിലെത്തിയ സംഘം കൊള്ളയടിക്കാൻ ശ്രമിച്ചത്. എന്നാൽ, ഇവരുടെ കയ്യിൽ വെറും 20 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ പാവം തോന്നിയ കവർച്ചക്കാർ ദമ്പതിമാർക്ക് 100 രൂപ നൽകി മടങ്ങി.
अरे भाई, लूटेरों का भी दिल होता है!
— Kumar Abhishek (@active_abhi) June 25, 2023
दंपित को लूटने आए बदमाशों ने जब देखा कि इनके पास तो सिर्फ 20 रुपए हैं तो दंपति को उन्होंने 100 रुपए थमा दिए और फिर वहां से चले गए. इस मामले की सीसीटीवी फुटेज अब वायरल हो रही है. pic.twitter.com/2VcIIne0TV
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് കവർച്ചക്കാരെ അറസ്റ്റ് ചെയ്തു. ജിഎസ്ടി അക്കൗണ്ടൻ്റ് ദേവ് വർമ, സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ഹർഷ് രാജ്പുത് എന്നിവരാണ് കുറ്റവാളികൾ. വിവിധയിടങ്ങളിൽ ഇവർ കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഒരു പിസ്റ്റൾ, സ്കൂട്ടർ, 30 മൊബൈൽ ഫോണുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. നാല് കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Story Highlights: Robbers Couple Money Viral Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here