ഇന്നത്തെ ഭാഗ്യശാലി ആര്? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് തിരുവനതപുരത്ത് ഗോർക്കി ഭവാനിലാണ് നറുക്കെടുപ്പ്. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയാണ് ലഭിക്കുക. 40 രൂപയാണ് ടിക്കറ്റ് വില. Win Win W 724 Lottery result today June 26
ലോട്ടറിയുടെ മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. അയ്യായിരം രൂപയാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം രണ്ടായിരം രൂപയും ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 100 രൂപയും ലഭിക്കും.
ആദ്യത്തെ മൂന്ന് സമ്മാനങ്ങൾക്ക് 10 ശതമാനം ഏജന്റ് കമ്മീഷൻ സമ്മാന തുകയിൽ നിന്നാണ് ഈടാക്കുക. നാല് മുതൽ 8 വരെയുള്ള സമ്മാനത്തിന്റെ ഏജന്റ് കമ്മീഷൻ സർക്കാർ നൽകും. 5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം.
Story Highlights: Win Win W 724 Lottery result today June 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here