യൂട്യൂബർ ദേവരാജ് ബൈക്ക് അപകടത്തിൽ മരിച്ചു

പ്രശസ്ത യൂട്യൂബർ ദേവരാജ് പട്ടേൽ ബൈക്ക് അപകടത്തിൽ മരിച്ചു. 22 വയസായിരുന്നു. ഇന്ന് ഉച്ചയോടെ വിഡിയോ ഷൂട്ടിന് ശേഷം ന്യൂ റായ്പൂരിൽ നിന്ന് തിരികെ വീട്ടിലേക്ക് വരും വഴിയാണ് അപകടം നടന്നത്. ( YouTuber Devraj Patel killed in bike accident )
തെലിബന്ധയ്ക്ക് സമീപം അഗർസൻ ധാമിലെ ദേശീയ പാതയിൽ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് അപകടം സംഭവിച്ചത്. രാകേഷ് മൻഹർ എന്ന സുഹൃത്തുമൊത്ത് ദേവരാജ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. രാകേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ദേവരാജ് പിന്നിലായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിൽ ട്രക്കുമായി ഇടിക്കുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് ബൈക്ക് മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീഴുകയുമായിരുന്നു. ദേവരാജ് വീണത് ട്രക്കിന്റെ പിന്നിലെ ചക്രത്തിനടിയിലേക്കായിരുന്നു. ട്രക്ക് ഡ്രൈവർ രാഹുൽ മണ്ഡലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
2020 ഓഗസ്റ്റ് മുതൽ യൂട്യൂബിൽ സജീവമായിരുന്ന ദേവരാജിന് 4,40,000 സബ്‌സ്‌ക്രൈബർമാരാണ് ഉണ്ടായിരുന്നത്. 108 വിഡിയോകളിൽ നിന്നായി 888 മില്യൺ വ്യൂസാണ് ചാനലിന് ഉണ്ടായിരുന്നത്.
Story Highlights: YouTuber Devraj Patel killed in bike accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here