യാത്രക്കിടെ സീറ്റിൽ മലമൂത്ര വിസർജനം നടത്തി; എയർ ഇന്ത്യ വിമാനയാത്രികൻ അറസ്റ്റിൽ

വിമാനയാത്രക്കിടെ സീറ്റിൽ മലമൂത്ര വിസർജനം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന എയർ ഇന്ത്യ സി 866 വിമാനത്തിൻ്റെ സീറ്റിലാണ് യാത്രികൻ മലമൂത്ര വിസർജനം നടത്തിയത്. പ്രതി രാംസിംഗിനെ ഡൽഹി വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തു.
സീൻ നമ്പർ 17 എഫിലെ യാത്രക്കാരനായിരുന്ന രാംസിംഗ് ആണ് കൃത്യം നടത്തിയത്. ഇയാൾ സീറ്റിൽ തുപ്പിവെച്ചെന്ന് എഫ് ഐ ആറിൽ പറയുന്നു. പ്രതി മദ്യലഹരിയിലായിരുന്നു. ഇയാളുടെ മോശം പെരുമാറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ക്യാബിൻ ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, ഇയാൾ അതൊന്നും അനുസരിച്ചില്ല. തുടർന്ന് ക്യാബിൻ ക്രൂ പൈലറ്റിനെ വിവരമറിയിക്കുകയും പൈലറ്റ് എയർലൈൻ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
Story Highlights: Man defecates urinates Air India arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here