കുൽഗാമിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

Terrorist killed in Jammu and Kashmir’s Kulgam: ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായി ജമ്മു കശ്മീർ പൊലീസ്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കശ്മീരിലെ നാല് ജില്ലകളിൽ റെയ്ഡ് നടത്തിയിരുന്നു. കുൽഗാം, ബന്ദിപോറ, ഷോപ്പിയാൻ, പുൽവാമ എന്നീ നാല് ജില്ലകളിലെ 12 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. നിരോധിത തീവ്രവാദ സംഘടനകളുടെ പുതുതായി രൂപീകരിച്ച ശാഖകളുമായും അനുബന്ധ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ഹൈബ്രിഡ് തീവ്രവാദികളുടെ വീടുകളിലായിരുന്നു പരിശോധന.
Story Highlights: Terrorist killed in Jammu and Kashmir’s Kulgam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here