Advertisement

ചാന്ദ്രയാന്‍-3 വിക്ഷേപണം അടുത്ത മാസം; തിയതിയും സമയവും പ്രഖ്യാപിച്ചു

June 28, 2023
3 minutes Read
Launch Of India's Moon Mission, Chandrayaan-3, On July 13

ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-3 വിക്ഷേപിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. ജൂലൈ 13ന് ഉച്ചകഴിഞ്ഞ് 2.30നാണ് വിക്ഷേപണം നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാകും ചാന്ദ്രയാന്‍-3 വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വാഹനത്തിന്റെ സഹായത്തോടെയാണ് ചാന്ദ്രയാന്‍ വിക്ഷേപിക്കുക. (Launch Of India’s Moon Mission, Chandrayaan-3, On July 13)

2019ലായിരുന്നു ചാന്ദ്രയാന്‍-2 വിക്ഷേപണം നടന്നത്. എന്നാല്‍ ചാന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ വിക്രം ലാന്‍ഡര്‍ നിയന്ത്രണം നഷ്ടമായി തകര്‍ന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഐഎസ്ആര്‍ഒയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായത്. ഇതേ തുടര്‍ന്നാണ് മൂന്നാം ദൗത്യനുള്ള ഐഎസ്ആര്‍ഒയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഗഗന്‍യാന്‍, ആദിത്യ ഉള്‍പ്പെടെ സങ്കീര്‍ണ ദൗത്യങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് ചന്ദ്രയാന്‍ 3 കൂടി ഐഎസ്ആര്‍ഒ ഏറ്റെടുത്തത്. 2020 നവംബറില്‍ ചാന്ദ്രയാന്‍ 3 യാഥാര്‍ത്ഥമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതോടെയാണ് ചാന്ദ്രയാന്‍ സ്വപ്‌നം സാധ്യമായത്.

Read Also: ലക്ഷ്യം 2024 തെരഞ്ഞെടുപ്പ്; ഏക സിവില്‍ കോഡ് വീണ്ടുമുയര്‍ത്തി ബിജെപി

ചന്ദ്രയാന്‍ 2 പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്ന എം വനിതയ്ക്ക് പകരം വീരമുത്തുവേലുവിനാണ് പ്രൊജക്ട് ഡയറക്ടര്‍ ചുമതല. ചാന്ദ്രയാന്‍ 2 മിഷന്‍ ഡയറക്ടര്‍ ആയിരുന്ന റിതു കരിദ്വാലിനെ പുതിയ ദൗത്യത്തിലും അതേ സ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു.

Story Highlights: Launch Of India’s Moon Mission, Chandrayaan-3, On July 13

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top