Advertisement

‘ബി.ജെ.പി നേതാക്കളുമായി രഹസ്യബന്ധം, സാമ്പത്തിക ഉറവിടം അന്വേഷിക്കണം’; ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്‌

June 28, 2023
3 minutes Read
youth-congress-leader-against-shafi-parambil

ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷാഫി പറമ്പിൽ ശ്രമിക്കുന്നു, എ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ മനഃപൂർവം തന്റെ നോമിനേഷൻ തള്ളി. (Shafi Parambil Secret liaison with BJP leaders- Saddam Hussain)

Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html

ബിജെപിക്കെതിരെ സമരങ്ങൾ ചെയ്യാൻ ഷാഫി പറമ്പിൽ അനുവദിക്കാത്ത സാഹചര്യമാണ്. ബി.ജെ.പി നേതാക്കളുമായി ഷാഫിക്ക് രഹസ്യ ബന്ധമുണ്ടെന്നും സദ്ദാം ഹുസൈൻ പറഞ്ഞു. സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.

ഞാൻ ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ നിരന്തരമായി സമരം നടത്തുകയാണ്. പാലക്കാട് നഗരസഭക്കെതിരെ സമരം നടത്തുന്നതിന് നേരത്തേയും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആ കാരണം കൊണ്ടാണ് എന്റെ നോമിനേഷൻ തള്ളിയത്. ഏതായാലും ശക്തമായി തന്നെ ഞാൻ ഇതിനെ നേരിടും. എല്ലാ കമ്മറ്റികൾക്കും പരാതി നൽകിയിട്ടുണ്ട്. ഇനിയും പരാതി നൽകുമെന്നും സദ്ദാം ഹുസൈന്‍ പറഞ്ഞു.

Story Highlights: Shafi Parambil Secret liaison with BJP leaders- Saddam Hussain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top