പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഭക്ഷണം കഴിക്കുന്ന സൊമാറ്റോ ഡെലിവറി ബോയ്; വിഡിയോ

ഓൺലൈൻ ഫുഡ് ഡെലിവറി നമ്മുടെയൊക്കെ ജീവിതം വളരെ ലളിതമാക്കി എന്നുവേണം പറയാൻ. ഫോണിൽ നമ്മുടെ വിരൽത്തുമ്പിൽ ഇഷ്ടമുള്ളിടത്ത് ഭക്ഷണം കൊണ്ടെത്തിക്കാൻ ഇതുകൊണ്ട് സാധിക്കും. എന്നാൽ ജനപ്രിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ തിരശ്ശീലയ്ക്ക് പിന്നിൽ നിരവധി പേരുടെ അധ്വാനമുണ്ട്. ഡെലിവറി എക്‌സിക്യൂട്ടീവുകളുടെ കഠിനമായ ജോലി സാഹചര്യങ്ങളുടെ പേരിൽ ഈ ആപ്ലിക്കേഷനുകൾ വിമർശിക്കപ്പെട്ട നിരവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
തുച്ഛമായ വേതനത്തിൽ ഏറെ നേരം ജോലി ചെയ്യേണ്ട സാഹചര്യവും നിലവിലുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ദൃശ്യമാണ് ഈ ചർച്ചയ്ക്ക് വീണ്ടും വഴിവെച്ചിരിക്കുന്നത്. ഒരു സൊമാറ്റോ ഏജന്റ് പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണത്.
ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. “ഈ കഠിനമായ കാലാവസ്ഥയിൽ ഈ തൊഴിലാളികളെ കൂടി പരിഗണിക്കു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേരാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്.
इस मौसम में इनका भी ख्याल रखें. pic.twitter.com/Rf2kHs4srk
— Awanish Sharan 🇮🇳 (@AwanishSharan) June 20, 2023
വീഡിയോയിൽ, ഒരു റെസിഡൻഷ്യൽ ഏരിയയിൽ സൊമാറ്റോ ഡെലിവറി ബോയ് ഇടവേള എടുത്ത് ഭക്ഷണ കഴിക്കുന്നത് കാണാം. ഇരുന്നു ഭക്ഷണം ശരിയായി കഴിക്കുന്നതിനുപകരം, അവൻ തന്റെ ബൈക്കിനടുത്ത് നിന്ന് ഒരു പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. ഇങ്ങനെ ഡെലിവറി ഏജന്റ് പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയോട് നിരവധി പേരാണ് ഇതിനോടകം പ്രതികരിച്ചത്.
അവരുടെ പ്രയത്നത്തിന് കൂടുതൽ അംഗീകാരം അർഹിക്കുന്നുണ്ടെന്നും സമാധാനമായി ഭക്ഷണം കഴിക്കാൻ പോലും അവർക്ക് സമയം കിട്ടാത്തത് ഹൃദയഭേദകമാണെന്നും ആളുകൾ ഇതിനോട് പ്രതികരിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here