Advertisement

സ്മിത്തിന്റെ സെഞ്ച്വറി കരുത്തിൽ ഓസ്ട്രേലിയ; തിരിച്ചുവരവിൽ ഇംഗ്ലണ്ട്

June 29, 2023
Google News 1 minute Read

ആഷസ് പരമ്പരയിലെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 416 റൺസിൽ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 278/4 എന്ന നിലയിൽ. ഓപ്പണിംഗ് വിക്കറ്റിൽ സാക്ക് ക്രോളി – ബെൻ ഡക്കറ്റ് കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് 91 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

48 റൺസ് നേടിയ സാക്ക് ക്രോളിയെ ലയൺ പുറത്താക്കിയപ്പോൾ ഒല്ലി പോപും ബെൻ ഡക്കറ്റും ചേർന്ന് 97 റൺസ് കൂടി നേടി. 42 റൺസ് നേടിയ പോപിനെ പുറത്താക്കി കാമറൂൺ ഗ്രീനാണ് ഈ കൂട്ടുകെട്ട് തകർത്തത്. 98 റൺസ് നേടിയ ബെൻ ഡക്കറ്റിനെ ആണ് അടുത്തതായി ഇംഗ്ലണ്ടിന് നഷ്ടമായത്.

45 റൺസുമായി ഹാരി ബ്രൂക്കും 17 റൺസുമായി ബെൻ സ്റ്റോക്സും അഞ്ചാം വിക്കറ്റിൽ ഇംഗ്ലണ്ടിനായി 56 റൺസ് നേടിയാണ് ക്രീസിൽ നിൽക്കുന്നത്. ഓസ്ട്രേലിയയുടെ സ്കോറിന് 138 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോഴും.

Story Highlights: England trail Australia by 138 runs after Day 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here