ഷഹബാദ് ഡയറി ഏരിയയിൽ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹിലെ ഷഹബാദ് ഡയറി ഏരിയയിലാണ് സംഭവം. സുഹൃത്തിനൊപ്പം പാർക്കിലെത്തിയ പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നത്തിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പഴിചാരുന്നതിനിടെയാണ് പുതിയ സംഭവം.
ജനുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയതായിരുന്നു പതിനാറുകാരി. ഇതിനിടെ മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അടുത്തിടെ ഷഹബാദ് ഡയറി ഏരിയയിൽ നിന്ന് മറ്റൊരു ക്രൂരമായ കൊലപാതകക്കേസ് പുറത്തുവന്നിരുന്നു. 16 കാരിയെ 20-ലധികം തവണ കുത്തുകയും സിമന്റ് സ്ലാബ് കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് മറ്റൊരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്.
Story Highlights: Minor Girl Gangraped In Delhi’s Shahbad Dairy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here