രാഹുല്‍ ഗാന്ധി മണിപ്പൂരില്‍; കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കും

കലാപം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ ആദ്യം സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ജന പ്രതിനിധികളുമായി സംവദിക്കും. ഇന്ന് മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ഗാന്ധി നാളെയാണ് മടങ്ങുക.(Rahul Gandhi visit Manipur)
മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. കലാപബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.
മണിപ്പൂരിനെ സംഘര്‍ഷത്തില്‍ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധിയുടെ യാത്രാ വിവരങ്ങള്‍ പുറത്തുവിട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. വിദ്വേഷത്തെ തോല്‍പ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.
Story Highlights: Rahul Gandhi visit Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here