നിരന്തരം വ്യാജ വാർത്ത നൽകുന്നു; ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ഒളിവിൽ കഴിയുന്ന ഷാജനെ സംബന്ധിച്ച് നിർണായകമാണ് ഇന്നത്തെ വിധി. നിരന്തരം വ്യാജ വാർത്ത നൽകുന്നുവെന്നാണ് പരാതി. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനം അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.(Judgment in Shajan Skaria’s bail plea today)
നേരത്തെ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്തത് ഷാജൻ സ്കറിയ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിലാണ് ഷാജനെതിരെ കേസ് എടുത്തത്.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
അതേസമയം ഷാജന്‍ സ്‌കറിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായില്ല. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നു. ഷാജന്‍ സ്‌കറിയ ഒളിവിലെന്നാണ് സൂചന.ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Story Highlights: Judgment in Shajan Skaria’s bail plea today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here