റോഡ് മാര്‍ഗം യാത്ര വേണ്ട; രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി മണിപ്പൂര്‍ പൊലീസ്

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് രാഹുല്‍ ഇന്ന് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് മാര്‍ഗമുള്ള യാത്രയില്‍ മണിപ്പൂര്‍ പൊലീസ് എതിര്‍പ്പറിയിച്ചിട്ടുണ്ട്. രാഹുലിന്റെ റോഡ് യാത്ര നിരവധി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. (Manipur Police again warned Rahul Gandhi)
ഇന്നലെ അനുമതി ലഭിക്കാത്തത് മൂലം സന്ദര്‍ശിക്കാന്‍ കഴിയാത്ത ക്യാമ്പുകളിലാകും രാഹുല്‍ ഇന്ന് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നലെ കാങ്‌പോകില്‍ വെടിവയ്പ്പുണ്ടായി രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
Read Also: മണിപ്പൂരിൽ വൻ സംഘർഷം; വെടിയേറ്റയാളുടെ മൃതദേഹവുമായി ജനക്കൂട്ടം തെരുവില്‍
ഇന്നലെ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കലാപം നടക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍, വ്യോമമാര്‍ഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുമായി ഇന്നലെ വാക്കുതര്‍ക്കവുമുണ്ടായി.
Story Highlights: Manipur Police again warned Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here