എസ്എഫ്‌ഐയെ നിയന്ത്രിക്കണം, സംഘടനാതലത്തില്‍ ഇടപെടല്‍ വേണം; സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം

എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം. സംഘടനാതലത്തില്‍ ഇടപെടല്‍ വേണമെന്നും വിവാദങ്ങള്‍ തിരിച്ചടിയായെന്നുമാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. (cpim should control sfi members in state committee)
വ്യാജരേഖാ വിവാദങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന് വന്ന പശ്ചാത്തലത്തില്‍ തന്നെ സിപിഐഎം എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് ആവശ്യമുയര്‍ന്ന് വന്നിരുന്നു. എന്നാല്‍ എസ്എഫ്‌ഐയെ സിപിഐഎം നിയന്ത്രിക്കേണ്ടതില്ലെന്നും എസ്എഫ്‌ഐ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയാണെന്നുമാണ് മുതിര്‍ന്ന സിപിഐഎ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സിപിഐഎമ്മിന് ദോഷം ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.
സിഐടിയുവിലെ മിനികൂപ്പര്‍ വിവാദവും ഇന്ന് നടന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയായി. നേതാക്കളുടെ മിനികൂപ്പര്‍ പ്രവണത തിരുത്തപ്പെടേണ്ടതാണെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സി.ഐ.ടി.യു നേതാവ് മിനി കൂപ്പര്‍ വാങ്ങിയത് തെറ്റാണ്. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത് ഉചിതമായെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
Story Highlights: cpim should control sfi members in state committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here