തല’സ്ഥാനം’ മാറാതിരിക്കാൻ….’; ട്രോൾ പോസ്റ്റുമായി കേരളാ പൊലീസും

ഹെൽമെറ്റ് ധരിക്കുന്നതിനെ കുറിച്ച് ജനങ്ങളെ ഓർമപ്പെടുത്തി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തല’സ്ഥാനം’ മാറാതിരിക്കാൻ ഹെൽമെറ്റ് തലയിൽ തന്നെ വയ്ക്കണേ എന്നായിരുന്നു പോസ്റ്റ്. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് പറഞ്ഞ് ഹൈബി ഈഡൻ എംപി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളാ പൊലീസിന്റെ ട്രോൾ പോസ്റ്റ്. ( kerala police fb post trolls hibi eden )
തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കേരളമാക്കണമെന്ന് കാണിച്ച് ഹൈബി ഈഡൻ സ്വകാര്യ ബിൽ കൊണ്ടുവന്നകാര്യം ട്വന്റിഫോറാണ് പുറത്ത് വിട്ടത്. പിന്നാലെ പ്രതിഷേധവും ഉടലെടുത്തു. കോൺഗ്രസ് അറിയാതെയാണ് സ്വകാര്യ ബില്ലെന്ന് നേതാക്കൾ നിലപാടെടുത്തു. സിപിഐഎം, ബിജെപി നേതാക്കളും മന്ത്രിമാരും ഹൈബിക്കെതിരെ രംഗത്ത് എത്തി.
ഹൈബി ഇഡന്റെ ബില്ലിന് എതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എം കെ രാഘവൻ ശതാമയാണ് പ്രതികരിച്ചത്. നീക്കം തെറ്റാണു പാർട്ടി അന്വേഷണം വേണം എന്നു എംകെ രാഘവൻ 24നോട് പറഞ്ഞു. സ്വകാര്യ ബില്ല് പിൻവലിക്കാൻ ഹൈബി ഈഡനോട് ആവശ്യപ്പെട്ടതായി കൊച്ചിക്കാരനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ ആലോചിക്കാതെ ഇങ്ങനെയൊരു തീരുമാനം എടുത്തതിൽ ഹൈബി ഈഡനെ അതൃപ്തി അറിയിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു.
ഹൈബി ഈഡനെ രൂക്ഷമായി വിമർശിച്ച് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്ത് വന്നു. വ്യക്തിതാൽപര്യമല്ല ഹൈബി കാണിക്കേണ്ടതെന്നും പാർട്ടിയിൽ ആലോചിക്കാതെ ഇങ്ങനെ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചത് തെറ്റാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: kerala police fb post trolls hibi eden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here